പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്

പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്
Nov 26, 2026 05:03 PM | By PointViews Editor

കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ കൊട്ടിയൂർ വില്ലേജ് ഉൾപ്പെട്ടു എന്ന പ്രതീതി ജനിപ്പിച്ച് സിപിഎമ്മും സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന പ്രചാരണത്തിൻ്റെ ഭാഗമായി നാളെ 27 ന് വെള്ളിയാഴ്ച കൊട്ടിയൂർ പഞ്ചായത്തിൽ ഹർത്താൽ. ആറളം പഞ്ചായത്തിലും ചെറുവാഞ്ചേരിയിലും കൂടി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹർത്താലിൽ മൂന്ന് പഞ്ചായത്തുകളിലേയും കടകൾ മാത്രമാണ് അടഞ്ഞുകിടക്കുക. വാഹനങ്ങൾ ഓടുമെന്ന് ചില സിപിഎം ഓൺലൈൻ ചാനലുകൾ അറിയിച്ചിട്ടുണ്ടെങ്കിലും സിപിഎം ഔദ്യോഗികമായി ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടില്ല. കാരണം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത് കൊട്ടിയൂർ ജനകീയ ആക്ഷൻ കമ്മിറ്റിയാണ്. ആക്ഷൻ കമ്മിറ്റിയെന്നാണ് പേരെങ്കിലും കമ്മിറ്റിയിൽ ഇടതുപക്ഷക്കാർ മാത്രമാണ് ഉള്ളത്. ഫലത്തിൽ സിപിഎം നേരിട്ട് നിയന്ത്രിക്കുന്ന ഒരു കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പാർട്ടി നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാതെ നടത്തുന്ന ഈ ഹർത്താലിൽ ആകെ നഷ്ടം വ്യാപാരികൾക്ക് മാത്രമാണ്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ഹർത്താൽ വിജയിപ്പിക്കാമെന്നും പാർട്ടിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും ഉള്ളതാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.


കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ നിർദ്ദേശപ്രകാരം കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുമെന്ന് ഇതുവരെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഏഴാമത്തെ കരട് വിജ്ഞാപനം 3 മാസം മുൻപ് പുറത്തിറക്കുകയും അതിൻ്റെ തുടർച്ചയായി സംസ്ഥാന സർക്കാരിൻ്റെയും ജനങ്ങളുടെ അഭിപ്രായ ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിൻമേൽ തുടർനടപടികളും പ്രഖ്യാപനങ്ങളും ചർച്ചകളും ഇതുവരെ നടത്തിയിട്ടുമില്ല. അതിനാൽ തന്നെ പരിസ്ഥിതി ലോല മേഖല നടപ്പാക്കുമെന്നോ ഇല്ലന്നോ പറയാൻ പറ്റില്ല. എന്നാൽ ഇതാ കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി വില്ലേജുകളിൽ പരിസ്ഥിതി ലോല മേഖല യാ യി മാറുന്നു എന്ന ആശങ്ക സൃഷ്ടിച്ചാണ് സിപിഎം നിയന്ത്രിക്കുന്ന ആക്ഷൻ കമ്മിറ്റി കുറച്ചു നാളായി പ്രചാരണങ്ങളും പ്രതിഷേധവും നടത്തി വരികയാണ്. അന്തിമ പ്രഖ്യപനം വരാത്തതിനാൽ പരിസ്ഥിതി ലോല മേഖലയാക്കി മാറ്റാനും കേന്ദ്രസർക്കാരിന് സാധിക്കും എന്ന സാധ്യത മുതലെടുക്കുകയാണ് സിപിഎം ആക്ഷൻ കമ്മിറ്റിയുടെ ലക്ഷ്യം. ഭാവിയിൽ പരിസ്ഥിതി ലോല മേഖലയാക്കിയാൽ അതിൻ്റെ പേരിൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരിനെയും പരിസ്ഥിതി വകുപ്പ് മന്ത്രി സ്ഥാനം വഹിക്കുന്ന പേരാവൂരിൻ്റെ ജനപ്രതിനിധി സണ്ണി ജോസഫിനെയും വെട്ടിലാക്കാൻ വേണ്ടി ഒരു മുഴം മുൻപേ എറിഞ്ഞു വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സണ്ണി ജോസഫിനെ ടാർജറ്റ് ചെയ്ത് നാറ്റിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വി.ഡി.സതീശൻസർക്കാരും സണ്ണി ജോസഫും ഒന്നും ചെയ്തില്ല എന്ന പ്രതീതി സൃഷ്ടിച്ച് കോൺഗ്രസിനും ഭരണത്തിനും ആപ്പ് വച്ചാണ് സിപിഎം നീക്കം. യഥാർഥത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു റോളുമില്ലെന്ന് സിപിഎമ്മിന് അറിയാത്തതല്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ 5 തവണ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ ഇറക്കിയിരുന്നു. അതിൽ 5 എണ്ണവും പിണറായി വിജയനും സിപിഎമ്മും കേരളം ഭരിച്ചിരുന്ന കാലത്താണ്. എന്നാൽ ഈ പരിസ്ഥിതി ലോല പ്രശ്നത്തിന് പരിഹാരം കാണാൻ അഞ്ച് തവണ കരട് വിജ്ഞാപനം ഇറക്കിയപ്പാൾ പിണറായി വിജയനോ സിപിഎമ്മിനോ സാധിച്ചില്ല. ഒരു തവണ വിജ്ഞാപനം ഇറങ്ങിയപ്പോൾ അക്കാര്യം ജനത്തെ അറിയിക്കാതിരിക്കാനുള്ള ശ്രമവും സിപിഎം നടത്തിയിരുന്നു. സർക്കാർ നൽകുന്ന ശുപാർശകൾ പത്ത് വർഷവും പരമാവധി രഹസ്യമാക്കി വയ്ക്കുകയും സുതാര്യമല്ലാത്ത വിധം പ്രവർത്തിക്കുകയും ചെയ്തു. ആകെ ഏഴ് തവണയാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കിയത്. അതിൽ രണ്ടു തവണ മാത്രമാണ് യുഡിഎഫ് സർക്കാരിൻറെ കാലത്ത് പുറത്തിറക്കിയത്. ഒന്ന് ഉമ്മൻചാണ്ടി സർക്കാരിൻറെ അവസാനകാലത്തും രണ്ടാമത്തേത് ഇപ്പോൾ വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം കഴിഞ്ഞപ്പോഴും ആണ്. സംസ്ഥാന സർക്കാരിന് അന്തിമമായി തീരുമാനമെടുക്കാൻ കഴിയാത്ത ഒരു വിഷയത്തിൽ വി.ഡി.സതീശൻ സർക്കാരിനെയും സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനെയും കുടുക്കാമെന്ന് വ്യാമോഹത്തിലാണ് സിപിഎം ജനകീയ ആക്ഷൻ കമ്മിറ്റി എന്ന ലേബൽ ഒട്ടിച്ച് സമര രംഗത്തേക്ക് ഇറങ്ങി പുറപ്പെട്ടത്. പത്തു കൊല്ലത്തിനിടയിൽ അഞ്ചു തവണ കരട് വിജ്ഞാപനം ഇറക്കിയപ്പോഴും പിണറായി വിജയനും സിപിഎമ്മും എന്ത് ചെയ്തു എന്ന വിവരം ഇതുവരെ അവർ പുറത്തു വിട്ടിട്ടില്ല. ആകെ ആറുമാസം പ്രായമുള്ള ഒരു സർക്കാരിന് പരിഹരിക്കാവുന്ന വിഷയം ആയിരുന്നു ഇതെങ്കിൽ എന്തുകൊണ്ട് പത്തുവർഷം ഭരിച്ചിട്ടും പിണറായിക്ക് സാധിച്ചില്ല എന്ന ചോദ്യവും ബാക്കിയാണ്. കേന്ദ്രത്തിലും നരേന്ദ്രമോഡിയിലും അസാധാരണമായ വിധം സ്വാധീനം ചെലുത്താൻ കഴിവുള്ള പിണറായി വിജയന് 10 കൊല്ലം ഭരിച്ചിട്ടും സാധിക്കാത്ത കാര്യം വെറും ആറുമാസം മാത്രം പ്രായമുള്ള കോൺഗ്രസ് സർക്കാർ സാധിക്കണം എന്ന് പറയുന്നതിലെ വൈരുദ്ധ്യമാണ് ഈ സമരത്തിലെ ഏറ്റവും വലിയ തമാശ. ഹർത്താലിന്റെ പീഢനം അനുഭവിക്കുന്നതാകട്ടെ കുറച്ച് വ്യാപാരികൾ മാത്രമേ . ബാക്കിയുള്ളവരെല്ലാം അവരവരുടെ തൊഴിലും യാത്രയുമായി സ്ഥലം കാലിയാക്കുകയും കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും ചെയ്യേണ്ടി വരുന്നത് എന്ത് സമരം ആണെന്ന് ഇനിയും സിപിഎം വ്യക്തമാക്കിയിട്ടില്ല. എന്നാൽ സിപിഎം നടത്തുന്ന ഈ ജനകീയ ആക്ഷൻ കമ്മിറ്റി' നാടകത്തിനെ പ്രതിരോധിക്കാൻ വഴി കാണാതെ നട്ടംതിരിക്കുകയാണ് കൊട്ടിയൂരിലെ കോൺഗ്രസ്. സമരത്തിൻറെ ഭാഗമായി നടത്തിയ രാപകൽ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഇ പി ജയരാജൻ സണ്ണി ജോസഫിന് എതിരെ  നടത്തിയ അവഹേളനാപരമായ പ്രസംഗത്തെ പ്രതിരോധിക്കാൻ പോലും കൊട്ടിയൂരിലെ കോൺഗ്രസിന് സാധിച്ചില്ല. എല്ലാകാലത്തും സമരകാലത്തും കൊട്ടിയൂരിനു വേണ്ടി രാപകൽ കഷ്ടപ്പെട്ട ജനപ്രതിിനിധിയായ സണ്ണി ജോസഫ് മന്ത്രി ആയതിനുശേഷം സിപിഎം നടത്തിയ ഈ അവഹേളനാപരമായ പ്രസ്താവനകൾക്കെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പോലും കൊട്ടിയൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയോ ശ്രമിച്ചില്ല. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ നിലപാട് എന്താണെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്കോ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മറ്റിക്കോ കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിക്ക് സാധിക്കാതെ വന്നതോടെ ജനങ്ങളിൽ ഉളവാകുന്ന  പരിഭ്രാന്തി മുതലെടുത്ത് സമരം വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും അവർ നേതൃത്വം കൊടുക്കുന്ന ജനകീയ ആക്ഷൻ കമ്മിറ്റിയും ഉള്ളത്. സംസ്ഥാന സർക്കാർ മുൻപോട്ട് വെച്ച ശുപാർശകളും ജനങ്ങൾ എഴുതി കൊടുത്ത എതിർപ്പുകളും അവഗണിച്ച് ഇനി അഥവാ പരിസ്ഥിതി ലോല മേഖലയായി കൊട്ടിയൂരിനെ പ്രഖ്യാപിച്ചാൽ അതിൻറെ രാഷ്ട്രീീ മുതലെടുപ്പിൻ്റെ ഫലം അനുഭവിക്കാമെന്ന് പ്രതീക്ഷയിലാണ് കൊട്ടിയൂരിലെ സിപിഎം. ആ നീക്കത്തിന് തടയിടാൻ കൊട്ടിയൂരിലെ കോൺഗ്രസ് ഭരണസമിതിക്കോ മണ്ഡലം കമ്മിറ്റിക്കോ സാധിക്കുന്നില്ല. സണ്ണി ജോസഫിന് ടാർജറ്റ് ചെയ്ത് അവഹേളിക്കുകയും അതുവഴി സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യാനുള്ള സിപിഎമ്മിന്റെ നീക്കത്തിന് മുമ്പിൽ അടിപതറി വശംകെട്ടു നിൽക്കുകയാണ് കൊട്ടിയൂരിലെ കോൺഗ്രസ്. മന്ത്രിയെ എന്നല്ല രാഹുൽഗാന്ധിയെ പരിഹസിച്ചാൽ പോലും മിണ്ടില്ല എന്ന വാശിയിലാണ് അവർ. എന്തായാലും സിപിഎമ്മിന് വേണ്ടി വ്യാപാരികൾ നിർബന്ധിതമായി നടത്തേണ്ടിവരുന്ന ഈ ഹർത്താലിനെതിരെ പ്രതികരിക്കാനും പഞ്ചായത്തി കോൺഗ്രസ് തയ്യാറായിട്ടില്ല എന്നതും പ്രതിഷേധം വളർത്തുകയാണ്.

Hartal in Kottiyur on Friday in hopes of making the environment more sensitive. Congress unable to counter the protests planned by CPM.

Related Stories
കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

Nov 22, 2026 01:23 PM

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം...

Read More >>
പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

Nov 22, 2026 10:16 AM

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ്...

Read More >>
ഒപ്പം, വിഭിന്നം

Nov 21, 2026 05:40 PM

ഒപ്പം, വിഭിന്നം

ഒപ്പം,...

Read More >>
വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

Nov 21, 2026 10:54 AM

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന്...

Read More >>
നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

Nov 21, 2026 09:53 AM

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക്...

Read More >>
 പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

Nov 21, 2026 07:53 AM

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും...

Read More >>
Top Stories